തിരുവനന്തപുരം: മികച്ച സിനിമയും നടീ-നടന്മാരും ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിയ്ക്ക് സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.
മുൻവർഷങ്ങളെ അപേക്ഷിച്ച് കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. മികച്ച നടനായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര നായകർക്കൊപ്പം പ്രിഥ്വിരാജ്, പ്രണവ് , ദുൽഖർ, എന്നീ യുവതാരങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. മികച്ച നടിയ്ക്കായി ഗ്രേസ് ആന്റണി, പാർവ്വതി തിരുവോത്ത്, ദർശന രാജേന്ദ്രൻ എന്നിവർ തമ്മിലാണ് മത്സരം. ഇതിന് പുറമേ മഞ്ജുവാര്യർ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, ഉർവ്വശി, മജ്ഞു പിള്ള എന്നിവരുടെ ചിത്രങ്ങളും മത്സരത്തിനുണ്ട്.
ഇക്കുറി 140 സിനിമകളാണ് മത്സരത്തിനെത്തിയത്. ഇതിൽ നിന്നും 45 ചിത്രങ്ങളാണ് അന്തിമ ജൂറിയ്ക്ക് മുൻപിൽ എത്തിയിട്ടുള്ളത്. മുൻനിര – യുവതാരങ്ങൾ തമ്മിൽ മത്സരിക്കുന്നു എന്നതാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ ഇക്കുറിയുള്ള പ്രത്യേകത.
Comments