കോഴിക്കോട്: പട്ടാപ്പകൽ നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച. കമ്മത്ത് ലൈനിലെ കെപികെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. 11 ലക്ഷം രൂപയും സ്വർണവുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് സൗത്ത് എസിപി ബിനുരാജിനാണ് അന്വേഷണ ചുമതല. ഉടമസ്ഥർ പള്ളിയിൽ പോയ സമയത്ത് കടയിൽ എത്തിയ മോഷ്ടാവ് കവർച്ച നടത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി.
Comments