ലക്നൗ: മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ച് മൗലാന. ലക്നൗവിൽ ആണ് സംഭവം. രണ്ട് വിദ്യാർത്ഥികളുടെ കാലിൽ ആണ് മൗലാന ചങ്ങല കൊണ്ട് ബന്ധിച്ചത്.
ലക്നൗവിലെ പ്രാദേശിക മാദ്ധ്യമം ആണ് മൗലാനയുടെ ക്രൂരത പുറം ലോകത്തെ അറിയിച്ചത്. പ്രദേശവാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മദ്രസയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തിയാണ് കുട്ടികളുടെ കാലുകളിലെ പൂട്ടുതൾ അഴിച്ചുമാറ്റിയത്.
അതേസമയം കുട്ടികളെ ചങ്ങലയ്ക്കിട്ട മൗലാനയ്ക്കെതിരെ പരാതിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. നിരവധി തവണ കുട്ടികൾ മദ്രസകളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. അതുകൊണ്ട് കർശന ശിക്ഷകൾ നൽകാൻ മൗലാനയോട് പറഞ്ഞിരുന്നു. മൗലാനയ്ക്കെതിരെ പരാതിയില്ല. നടപടി സ്വീകരിക്കരുതെന്നും ഇവർ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Comments