ന്യൂഡൽഹി: സ്വാതന്ത്യ സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ 139-ാം ജന്മവാർഷികത്തിൽ അനുസ്മരണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും. ഭാരതമാതാവിന്റെ കഠിനാധ്വാനിയായ മകൻ വീര സവർക്കറിന് ജന്മവാർഷിക വേളയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ പോരാട്ടത്തിനും ധീരതയ്ക്കും പേരുകേട്ട ആളാണ് വീര സവർക്കർ. ഇതിനെല്ലാം പുറമെ അദ്ദേഹം ഒരു കവി കൂടിയായിരുന്നു. എപ്പോഴും നല്ല മനസും ഐക്യവും കാത്തുസൂക്ഷിച്ച സാമൂഹിക പരിഷ്കർത്താവ്’ നരേന്ദ്രമോദി പറഞ്ഞു.
मां भारती के कर्मठ सपूत वीर सावरकर को उनकी जयंती पर आदरपूर्ण श्रद्धांजलि। pic.twitter.com/AHk7L6qBib
— Narendra Modi (@narendramodi) May 28, 2022
ജന്മവാർഷികത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകളുമായെത്തി. അദ്ദേഹത്തിന്റെ ത്യാഗങ്ങൾ നമുക്ക് പ്രചോദനവും ശക്തിയും നൽകിക്കൊണ്ടിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന് വേണ്ടി എങ്ങനെ ജീവിക്കാമെന്നതിൽ ഉത്തമ ഉദാഹരണമാണ് വീര സവർക്കറെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീര സവർക്കർ നൽകിയ സമാനതകളില്ലാത്ത സംഭാവനകളും സമൂഹത്തിൽ നിന്ന് തൊട്ടുകൂടായ്മ നീക്കം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും വിസ്മരിക്കാനാവില്ലെന്നും അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു.
राष्ट्रीयता के प्रतीक स्वातंत्र्य वीर सावरकर की जयंती पर उन्हें कोटि-कोटि नमन।
शरीर के कण-कण में देशभक्ति का ज्वार संजो खुद को तिल-तिल जलाकर देश के लिए कैसे जिया जा सकता है सावरकर जी का जीवन उसका उत्कृष्ट उदाहरण है।
उनका त्यागपूर्ण जीवन हमें निरंतर प्रेरणा और शक्ति देता रहेगा। pic.twitter.com/we1kmq4YON
— Amit Shah (@AmitShah) May 28, 2022
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വീർ സവർക്കറെ അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അദ്ദേഹം വഹിച്ച പങ്ക് പ്രചോദനകരമാണ്. ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായിരുന്നു വീര സവർക്കർ. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ചു. ജന്മദിന വാർഷികത്തിൽ അദ്ദേഹത്തെ പ്രണമിക്കുകയാണെന്നും രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു.
वीर सावरकर साहस, संकल्प और त्याग की प्रतिमूर्ति थे। भारत के स्वाधीनता संग्राम में उन्होंने जो प्रभावी भूमिका निभाई है, वह प्रेरणास्पद है। उनका पूरा जीवन देश और समाज की सेवा में समर्पित रहा। ऐसे वीर सावरकर को उनकी जयंती पर मैं श्रद्धापूर्वक नमन करता हूँ।
— Rajnath Singh (@rajnathsingh) May 28, 2022
Comments