ആലപ്പുഴ : അമ്പലപ്പുഴയിൽ 22 കാരന്റെആക്രമണത്തിന് ഇരയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. 65 കാരിയായ വയോധികയെ 22 കാരനായ സുനീഷാണ് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മതിൽ ചാടി വന്ന പ്രതി കതകിൽ മുട്ടി വിളിച്ചു. വാതിൽ തുറന്ന ഇവരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് മാരകമായി മുറിവേറ്റ വീട്ടമ്മ ആശുപത്രിയിലെ നഴ്സിനോടാണ് വിവരം പങ്കുവെച്ചത്. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. പ്രതിയ്ക്ക് മൊബൈൽ ഫോണും ഉണ്ടായില്ല. ഇതെല്ലാം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. വിശദമായ അന്വേഷണത്തിൽ തോപ്പുംപടിയിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ പശ്ചാത്തലമുള്ള സുനീഷ് നിരവധി കേസുകളിൽ പ്രതിയായിരുന്നു.
Comments