പത്തനംതിട്ട: ബാലികാസദനത്തിൽ പെൺകുട്ടി ജീവനൊടുക്കി. പത്തനംതിട്ട കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
15-കാരി സുര്യയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ചിറ്റാർ സ്വദേശിനിയാണ് പെൺകുട്ടി. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സൂര്യയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. തുടർന്ന് അഞ്ച് വർഷം മുമ്പ് സിഡബ്ല്യൂസിയായിരുന്നു കുട്ടിയെ ബാലികാസദനത്തിലേക്ക് മാറ്റിയത്.
Comments