കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 50 ഓളം പേർക്ക് പരിക്കേറ്റു. കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം.
പാറശാലയിൽ നിന്ന് തെന്മലയിവേക്ക് പോയ ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്ന് കുളത്തുപുഴയിലേക്ക് പോയ കെഎസ്ആർടിസി വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്.
രണ്ട് ബസ്സുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറെ, വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരിൽ 41 പേരെ മെഡിക്കൽ കോളേജിലും 80 പേരെ കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേരെ അഡ്മിറ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Comments