ഇടുക്കി: പൂപ്പാറയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പേർ പിടിയിൽ. പൂപ്പാറ സ്വദേശികളായ രണ്ട് പേരാണ് കസ്റ്റഡിയിൽ ആയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.
ഇന്ന് കസ്റ്റഡിയിൽ ആയവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞവരാണ് പിടിയിലായത്. ഇവരെ തമിഴ്നാട്ടിൽ എത്തിയാണ് പിടികൂടിയതെന്നാണ് സൂചന.
ഇന്നലെയാണ് 15കാരിയായ ഇതരസംസ്ഥാനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പൂപ്പാറയിലെ തേയില തോട്ടത്തിൽ ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ഇതേ സമയം അവിടേക്ക് എത്തിയ സംഘം പീഡിപ്പിക്കുകയായിരുന്നു.
പൂപ്പാറ സ്വദേശികൾ ഉൾപ്പെടെ നാല് പേരാണ് സംഭവത്തിൽ ഇന്നലെ അറസ്റ്റിലായത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments