മലപ്പുറം : ബൈക്കിൽ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം. മലപ്പുറം താനൂരിലാണ് സംഭവം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തൻവീറിനാണ് മർദ്ദനമേറ്റത്.
മൂന്ന് പേരുമായി യാത്ര ചെയ്തതിന് യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് മർദ്ദിച്ചത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് യുവാവ് പരാതിപ്പെട്ടു.
ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തെന്ന് തൻവീർ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തെന്നും പരാതിയുണ്ട്. അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ് തൻവീർ.
എന്നാൽ മലപ്പുറം പോലീസിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആദ്യമായിട്ടല്ല പരാതി ലഭിക്കുന്നത്. കൊറോണ കാലത്തുൾപ്പെടെ മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
Comments