ഇടുക്കി: അട്ടപ്പാടിയിൽ പാമ്പ് കടിയേറ്റ് വനവാസി യുവാവിന് ദാരുണാന്ത്യം.പുതുർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടാത്തതാണ് സതീഷ് മരിക്കാൻ കാരണമെന്ന് വനവാസികൾ ആരോപിച്ചു.കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ സതീഷിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു
മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുള്ളതാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി.രോഗികൾ കൂടുതലുള്ളതിനാൽ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നും 100 കിടക്കകൾ കൂടി ഉൾപ്പെടുത്തണമെന്നും കെജിഎംഒഎയുടെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ കോട്ടത്തറ ആശുപത്രിയിൽ നിന്ന് രോഗികൾക്ക് മതിയായ ചികിത്സ കിട്ടാത്ത അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല.
Comments