തൃശൂർ: തൃശൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. അഞ്ചുപേർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അനീഷ,ആഷിക,കീർത്തന,റീത്തു,ആര്യ എന്നിവരാണ് ചികിത്സ തേടിയത്.
പടിഞ്ഞാറേ കോട്ടയിലെ അൽ മദീന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പൂരിമസാലയാണ് സംഘം ഹോട്ടലിൽ നിന്ന് കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് വയറുവേദന.ഛർദ്ദി,വിറയൽ എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പെത്തി ഹോട്ടൽ പൂട്ടിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
Comments