ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ പ്രവർത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയ്ക്ക് വിശദീകരിച്ച് കൊടുത്തതായി യൂസഫലി പറഞ്ഞു.
കേരളത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയ്ക്ക് വ്യക്തമാക്കി കൊടുത്തു. അദ്ദേഹത്തിന്റെ ആശീർവ്വാദം വാങ്ങിയെന്നും യൂസഫലി പറഞ്ഞു.
രാജ്യത്തെ ഭക്ഷ്യ മേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം അറിയിച്ചു. കൊറോണ പ്രതിസന്ധികൾക്കിടയിലും കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യസുരക്ഷയ്ക്കും കയറ്റുമതിക്കും ഏറെ ഗുണം ചെയ്തെന്ന് യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.
Comments