തിരുവനന്തപുരം: കെഎസ്ആർടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പേർട്ട്. സ്വന്തം കാലിൽ നിൽക്കാൻ കെഎസ്ആർടിസിയെ പര്യാപ്തമാക്കും. അതുവരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കുമെന്നും ശമ്പള പരിഷ്കരണത്തിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്നും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആർടിസി സമുച്ഛയങ്ങൾ കെടിഡിഎഫ്സിയിൽ നിന്നും കെഎസ്ആർടിസി തിരിച്ചെടുക്കും. കെഎസ്ആർടിസി മാനേജ്മെന്റ് പുനസംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ തുടങ്ങിവെച്ച കിഫ്ബി പദ്ധതികൾ മുഴുവൻ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Comments