ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യത്ത് കലഹം സൃഷ്ടിക്കാൻ വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതുൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്തു നിന്നും പണം സമാഹരിച്ചതിൽ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ പങ്കും അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.
രാജ്യത്ത് സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പോപ്പുലർഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് വഴി വിദേശത്തു നിന്നും ധനസമാഹരണം നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിദ്ദീഖ് കാപ്പൻ വഴി ഈ പണം ഹത്രാസിൽ എത്തിക്കാനും ശ്രമം നടത്തി. ബിസിനസ് ആവശ്യത്തിന് എന്ന പേരിലാണ് ഈ പണം എത്തുന്നത്. ഹത്രാസ് പെൺകുട്ടി മരിച്ചതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അലമിനായി സംഘടന മൂന്ന് ലക്ഷം രൂപ സമാഹരിച്ചതായും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ മതഭീകര സംഘട ഒരു കോടി രൂപയാണ് സമാഹരിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് പോപ്പുലർഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ 2020 നവംബർ 10 ന് പോപ്പുലർഫ്രണ്ടുകാർ യോഗം ചേർന്നിരുന്നതായുള്ള വിവരവും അന്വേഷണ ഏജൻസികൾ പുറത്തുവിടുന്നുണ്ട്.
Comments