ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് പുഷ്ക്കർ സിംഗ് ധാമി. വൻ ലീഡിലേക്കാണ് വോട്ടെണ്ണൽ പുരോഗമിക്കുന്തോറും മുന്നേറുന്നത്. ചമ്പാവത് നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ധാമി 35,839 വോട്ടുകളുടെ ഭൂരിപക്ഷം നേടി മുന്നേറുകയാണ്.
10 റൗണ്ടുകളിലെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തന്നെ അരലക്ഷത്തിനടുത്തേക്ക് ഭൂരിപക്ഷ മാണ് ബിജെപി സ്ഥിരം ജയിക്കുന്ന ചമ്പാവതിലെ ജനങ്ങൾ നൽകുന്നത്. എതിർസ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗഹാതോഡി ഏറെ പിന്നിലാണ്.
പുഷ്ക്കർ സിംഗ് ധാമിക്കെതിരെ കോൺഗ്രസ്സിന്റെ നിർമ്മല ഗഹാതോഡി, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമാൻശു ഗാഡ്കോട്ടി, സമാജ് വാജി പാർട്ടി മനോജ് ഭട്ട് എന്നിവരാണ് മത്സരിക്കുന്നത്.
Comments