ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച പുഷ്ക്കർ സിംഗ് ധാമിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും. മുഖ്യമന്ത്രി യായി ചുമതലയേറ്റ ശേഷം നിയമസഭാ സാമാജികനാകാനുള്ള തിരഞ്ഞെടുപ്പിൽ 58,258 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധാമി ചമ്പാവത് മണ്ഡലത്തിൽ നിന്നും ഇന്ന് വിജയിച്ചത്.
ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ജയം കഴിഞ്ഞ കാലഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയ സേവനത്തിനുള്ള നന്ദിയാണെന്നും ഇനിയുള്ള ഓരോ ദിവസവും ജനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കാൻ പുഷ്ക്കർ സിംഗ് ധാമിക്കാവട്ടെയെന്നും നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തിൽ കുറിച്ചു. മികച്ച വിജയം നൽകിയത് ചമ്പാവത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ഒപ്പം മികച്ച രീതിയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ചമ്പാവത്തിലെ ജനത ബിജെപിക്കും ധാമിക്കും നൽകിയത് ചരിത്ര വിജയമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി മികച്ച ഭരണം കഴിഞ്ഞ തവണ കാഴ്ചവെച്ചതിന് ദേവഭൂമി നൽകിയ സമ്മാനമാണ് ഈ വിജയമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിന്ദിച്ചു.
Comments