യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിർമ്മിച്ച് കൊലപാതകശ്രമം നടത്തിയ 45 കാരൻ പിടിയിൽ. അയൽവാസിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച രൺവീർ സിംഗാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം.
രൺവീർ സിംഗും അയൽവാസിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. അയൽവാസിയോട് പ്രതികാരം ചെയ്യാൻ വേണ്ടി ഇയാൾ യൂട്യൂബ് നോക്കി സ്വയം ബോംബ് നിർമ്മിക്കുകയായിരുന്നു. ബോംബ് നിർമ്മിച്ച ശേഷം സമീപത്തെ വയലിൽ വെച്ച് നിരവധി തവണ പരീക്ഷണം നടത്തി. പരീക്ഷണ വിജയിക്കുമെന്ന് ഉറപ്പായതോടെ അയൽവാസിയുടെ വീടിന്റെ പ്രധാന വാതിലിൽ ബോംബ് സ്ഥാപിച്ചു. ഇതറിയാതെ വാതിൽ തുറന്ന അയൽവാസിയുടെ 17 വയസുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിൽ കുട്ടിയുടെ മുഖത്താണ് ഗുരുതര പരിക്കേറ്റത്.
അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബോംബിന്റെ വീര്യ കൂട്ടാനായി ചേർക്കേണ്ട രാസവസ്തുക്കൾ ഏതാണെന്ന് പോലും പ്രതിക്ക് ധാരണയുണ്ടായിരുന്നു. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സമൂഹത്തിന് ഹാനികരമായ ഇത്തരം വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂട്യൂബിന് കത്തയച്ചതായും യുപി പോലീസ് അറിയിച്ചു
Comments