മലപ്പുറം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. മേലാറ്റൂർ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെൺമാടത്തിങ്ങൽ ബാലശാസ്താ ക്ഷേത്രത്തിലും മോഷണം നടത്തിയവരാണ് പിടിയിലായത്. മേലാറ്റൂർ ഓലപ്പാറ സ്വദേശി കുറുക്കൻ മൻസൂർ(35), എടപ്പറ്റ അമ്പായപ്പറമ്പിൽ സ്വദേശി കുണ്ടിൽ അബ്ദു(56) എന്നിവരെ പെരിന്തൽമണ്ണ പോലീസാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി ബാലശാസ്താ ക്ഷേത്രത്തിലും ഭണ്ഡാരത്തിൻറേയും ഓഫീസ് മുറിയുടേയും പൂട്ട് തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. ഭണ്ഡാരത്തിൽ നിന്ന് പണവും അമ്പതിലധികം നിലവിളക്കുകളും ഓടിന്റെ ഉരുളി, ചട്ടുകം തുടങ്ങി 37000ത്തോളം രൂപയുടെ ക്ഷേത്ര ഉപകരണങ്ങളും സംഘം മോഷ്ടിച്ചു. വിവരം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Comments