കൊല്ലം: സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികൾ ആശുപത്രിയിൽ. കായംകുളം ടൗൺ യുപി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 20 ലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ നിന്ന് സാമ്പാറും ചോറും ഉച്ചഭക്ഷണമായി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെ രാത്രിയോടെ ചില കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് രാവിലെയോടെ കുട്ടികൾക്ക് വീണ്ടും ക്ഷീണവും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല.
സ്കൂൾ തുറന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇത് രണ്ടാമത്തെ തവണയാണ് ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസംവിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്കൂളിലെ 25 ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റന്നാണ് സംശയം. പിന്നാലെഅഞ്ചുദിവസം സ്കൂൾ അടച്ചിടാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചിരുന്നു.കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചെത്തിയ കുട്ടികൾക്ക് രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് വൈറൽ പനിയാണെന്നും സംശയമുണ്ട്.
Comments