അബുജ: സാധാരണ ജനങ്ങൾക്കെതിരെ മതമൗലികവാദികളുടെ ആക്രമണം വർദ്ധിച്ചുവരുന്ന നൈജീരിയയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. നൈജീരിയൻ തലസ്ഥാനമായ അബുജയിൽ ആൾക്കൂട്ടം യുവാവിനെ ചുട്ടുകൊന്നു. മുസ്ലീം പുരോഹിതനുമായി തർക്കിച്ചതിന്റെ പേരിലാണ് അഹമ്മദ് ഉസ്മാൻ (30) എന്ന യുവാവിനെ ചുട്ടുകൊന്നത്.
ലുഗ്ബെ ഏരിയയിലെ ഒരു എസ്റ്റേറ്റ് കാവൽക്കാരനാണ് കൊല്ലപ്പെട്ട അഹമ്മദ്.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുരോഹിതന്റെ അനുയായികളായ ഇരുന്നൂറോളം പേരാണ് യുവാവിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ യുവാവും പുരോഹിതനും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം സോകോടോ നഗരത്തിൽ മതനിന്ദ ആരോപിച്ച് മുസ്ലീം വിദ്യാർത്ഥികൾ ക്രിസ്ത്യൻ വിദ്യാർത്ഥിനിയെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു
Comments