ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രമുഖർ. ബലശാലിയായ മുഖ്യമന്ത്രി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ചത്. യോഗിയുടെ നേതൃത്വത്തിൽ യുപി വികസനക്കുതിപ്പിലാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
യുപിയുടെ ബലശാലിയായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം ജനപക്ഷ ഭരണം ഉറപ്പാക്കി. ജനസേവനത്തിനായി അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവുമുണ്ടാകാൻ പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Birthday greetings to UP’s dynamic Chief Minister @myogiadityanath Ji. Under his able leadership, the state has scaled new heights of progress. He has ensured pro-people governance to the people of the state. Praying for his long and healthy life in service of the people.
— Narendra Modi (@narendramodi) June 5, 2022
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. മോദിജിയുടെ മാർഗനിർദേശപ്രകാരം, നിങ്ങൾ ഉത്തർപ്രദേശിനെ ഗുണ്ടാരാജിൽ നിന്നും മാഫിയരാജിൽ നിന്നും മോചിപ്പിച്ചു. വികസനോന്മുഖമായ സർക്കാരിലൂടെ സംസ്ഥാനം പുരോഗതിയുടെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. യോഗി ആദിത്യനാഥ്, ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
मुख्यमंत्री @myogiadityanath जी को जन्मदिन की शुभकामनाएँ।
मोदी जी के मार्गदर्शन में आपने जिस प्रकार उत्तरप्रदेश को गुंडाराज व माफियाराज से मुक्त कर विकासोन्मुख शासन दिया है उससे प्रदेश प्रगति के नए कीर्तिमान बना रहा है।
आप स्वस्थ रहें व दीर्घायु हों ऐसी ईश्वर से कामना करता हूँ।
— Amit Shah (@AmitShah) June 5, 2022
പുതിയ ഉത്തർപ്രദേശിന്റെ നിർമ്മാണത്തിൽ പൂർണ ശക്തിയോടും തന്ത്രത്തോടും ഏർപ്പെട്ടിരിക്കുന്ന യോഗി ആദിത്യനാഥിന് ഒരായിരം ജന്മദിനാശംസകളെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കുറിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി അദ്ദേഹം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. ദൈവം നിങ്ങളെ ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും നിലനിർത്തട്ടെയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
नए उत्तर प्रदेश के निर्माण में पूरी शक्ति और युक्ति से जुटे मुख्यमंत्री @myogiadityanath जी को जन्मदिवस की अनंत शुभकामनाएँ। प्रदेश की जनता के कल्याण और विकास के लिए वे समर्पित भाव से निरंतर परिश्रम कर रहे हैं। ईश्वर उन्हें स्वस्थ रखे और दीर्घायु करे।
— Rajnath Singh (@rajnathsingh) June 5, 2022
Comments