കൊച്ചി : പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് ധര്‍മ്മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജയനാണ് ഇവരെ ആക്രമിച്ചത്. കൃത്യത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു ദമ്പതിമാരെ വീട്ടില്‍ക്കയറി ജയന് ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ധര്മ്മനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ മകനായ മധുവിനോടുള്ള പ്രതികാരം മൂലമാണ് ജയന് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.2014 ല്‍ ജയന്റെ ഭാര്യയെ മധു കൊലപ്പെടുത്തിയിരുന്നു . ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് വ്യക്തമാക്കുന്നു.
Comments