കൊച്ചി: സ്വർണ്ണ പണിക്കാരന്റെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി വൻ കവർച്ച. സ്വർണപണിക്കാരനെയും കുടുംബത്തെയും മോഷ്ടാക്കൾ കബളിപ്പിച്ചത്. ഇൻകം-ടാക്സ് ഉദ്യോഗസ്ഥരാണെന്ന് ബോധ്യപ്പെടുത്തി 37.5 പവൻ സ്വർണവും 1,80,000 രൂപയും സംഘം കവർന്നു. ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം.
വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷ്ടക്കൾ കൊണ്ടുപോയിരുന്നു. ഉദ്യോഗസ്ഥരായി ചമഞ്ഞ് നാല് പേരാണ് എത്തിയതെന്ന് സ്വർണ്ണ പണിക്കാരനായ സഞ്ജയ് പോലീസിനെ അറിയിച്ചു.
പണവും ആഭരണങ്ങളും എടുത്ത് നാലംഗ സംഘം വീട്ടിൽ നിന്ന് പോയതിന് പിന്നാലെ അവർ തന്ന ഫോൺ നമ്പരിൽ വിളിച്ചുനോക്കിയപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments