എറണാകുളം: ഏകദിന സന്ദർശനത്തിനായി കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കൊച്ചിയിൽ. വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഏഴരയോടെയാകും അദ്ദേഹം മുംബൈയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുക.
9.45 ന് അദ്ദേഹം പനമ്പിള്ളി നഗറിലെ എം പി ഇ ഡി എ ഓഫീസ് സന്ദർശിക്കും. എം പി ഇ ഡി എ പദ്ധതികളുടെ ലഘു വിവരണം വീക്ഷിച്ച ശേഷം സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ നിക്ഷേപകരുമായുള്ള മുഖാമുഖം പരിപാടിയിലും പിയൂഷ് ഗോയൽ സംബന്ധിക്കും. മത്സ്യതൊഴിലാളികളുമായും മന്ത്രി സംവദിക്കും.
തുടർന്ന് 12.45 മുതൽ ഒന്നരവരെ സ്പൈസസ് ബോർഡ് ആസ്ഥാനത്തും ഓഹരി ഉടമകളുമായി കൂടിക്കാഴ്ച നടത്തും. രണ്ടു മണിക്ക് കാക്കനാടുള്ള കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെത്തി യൂണിറ്റുകൾ സന്ദർശിക്കും. നാലര മുതൽ ആറുവരെ ഹോട്ടൽ മാരിയറ്റിൽ നിക്ഷേപക സമ്മേളനത്തിലും സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആലപ്പുഴയ്ക്ക് തിരിക്കും.
Comments