കൊല്ലം : കൊല്ലത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. കഴുതുരുട്ടി ഇരുളങ്കാട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അപകടം. 20 വയസോളം പ്രായം വരുന്ന കൊമ്പനാനയാണ് ചരിഞ്ഞത്.
പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക അറുക്കാൻ കാട്ടാനകൾ എത്തുന്നത് പതിവായിരുന്നു. ചക്ക അറുക്കാൻ ശ്രമിക്കുന്നതിനിടെ വീടുകളിലേക്ക് പോകുന്ന വൈദ്യുതി കമ്പിയിൽ തട്ടിയാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. ഷോക്കേറ്റ ഉടൻ ആന വീണു. ആനയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പിയും പതിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയെ മറവ് ചെയ്യും.
Comments