ന്യൂഡൽഹി: ഡൽഹി മെട്രോയിൽ തീപിടിത്തം.നോയിഡയിൽ നിന്ന് ദ്വാരക ഭാഗത്തേക്ക് പോവുകയായിരുന്ന മെട്രോയിലാണ് തീപിടിത്തം ഉണ്ടായത്. ബോഗിയിൽ തീയും പുകയും കണ്ടെതിനെ തുടർന്ന് യമുന ബാങ്ക് സ്റ്റേഷനടുത്ത് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി.
യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. മെട്രോ സ്റ്റേഷന് സമീപമുള്ള എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ രക്ഷപ്പെടുന്നതിന്റെ വീഡിയോകൾ പുറത്തുവരുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് ഡൽഹി സർക്കാർ അന്വേഷണം നടത്തും. തീപിടിത്തത്തെ തുടർന്ന് മെട്രോ സർവ്വീസ് അല്പനേരം തടസ്സപ്പെട്ടു.
Comments