തിരുവനന്തപുരം : വീടുകളിൽ നിന്ന് ആടിനെ മോഷ്ടിച്ച് ആ പൈസയ്ക്ക് മദ്യം വാങ്ങിക്കുടിക്കുന്ന സംഘം പിടിയിൽ. വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ആറ് വീടുകളിൽ നിന്നും 14 ആടുകളാണ് മോഷണം പോയത്. ഇതിന് പിന്നിൽ ഇവരാണെന്ന് പോലീസ് കണ്ടെത്തി.
വർക്കല കോട്ടുമൂല തൊട്ടിപ്പാലം കനാൽ പുറമ്പോക്ക് വീട്ടിൽ സൈനുദ്ദീൻ, വർക്കല ചെറുകുന്നം ചരുവിൽ, പുത്തൻവീട്ടിൽ സാദത്ത്, വർക്കല ചിലക്കൂർ കനാൽ പുറമ്പോക്ക് വീട്ടിൽ സിദ്ദിഖ്, നാവായിക്കുളം നൈനാംകോണം ഷമീർ മനസ്സിൽ ഷമീം എന്നിവരാണ് പിടിയിലായത്.
ആടുകളെ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി ആ പൈസ മദ്യപിച്ച് തീർക്കുന്നതാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു .
Comments