കണ്ണൂർ : മദ്രസയിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഉസ്താദും ശിഷ്യനും പിടിയിൽ. പാനൂർ നഗരത്തിലെ മദ്രസയിലാണ് സംഭവം. മട്ടന്നുർ സ്വദേശി റഷീദ്, കർണ്ണാടക സ്വദേശി ബിലാൽ എന്നിവരാണ് പിടിയിലായത്.
മദ്രസയ്ക്കുള്ളിൽ വെച്ചാണ് ഇവർ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments