മുംബൈ: വിവാഹവിരുന്നിന് പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. സൽകാരത്തിനെത്തിയവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവത്മാൾ ജില്ലയിലാണ് സംഭവം. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
തിങ്കളാഴ്ചയായിരുന്നു വിവാഹ വിരുന്ന് നടന്നത്. ഷെംബാൽപിംപ്രി ഗ്രാമത്തിലായിരുന്നു വിവാഹം. എന്നാൽ സൽക്കാരത്തിനിടെ ഭക്ഷണം കഴിച്ചവർക്ക് ഛർദ്ദിൽ ആരംഭിച്ചു. ഇവരിൽ 45-ഓളം പേരെ കൽമാനൂരിലുള്ള ആശുപത്രിയിലും 25ഓളം പേരെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്. ചിലർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പ്രഹ്ളാദ് ചൗഹാൻ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ദിനത്തിലാണ് വിവാഹവിരുന്നിനെത്തിയവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നതും അദ്ദേഹം സൂചിപ്പിച്ചു.
Comments