തൃശൂർ: കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ടി.എൻ പ്രതാപൻ എംപി. കേന്ദ്രാവിഷ്കൃത പദ്ധതികൾ സംബന്ധിച്ച ഏതുതീരുമാനവും ഉടൻ നടപ്പാക്കാറുണ്ടെന്നും തൃശൂരിലെ റെയിൽവേ വികസനകാര്യത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനെ ആധുനിക രീതിയിൽ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസനവും യോഗത്തിൽ ചർച്ചയായിരുന്നു. ഇതിനിടെയാണ് കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളുടെ ഗതിവേഗം സംബന്ധിച്ച് ടിഎൻ പ്രതാപൻ എംപി പ്രകീർത്തിച്ചത്. കേന്ദ്രത്തിലെ ഏത് സ്ഥാപനങ്ങളും വികസന പദ്ധതികൾ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കാറുണ്ടെന്നും റെയിൽവേയുടെ കാര്യത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ഒല്ലൂർ, പൂങ്കുന്നം പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിആർഎം ആർ. മുകുന്ദൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു എംപിയുടെ പ്രതികരണം. നൂറുകോടിയുടെ ആധുനിക വികസന പദ്ധതികളാണ് തൃശൂരിൽ റെയിൽവേ വിഭാവനം ചെയ്യുന്നത്.
Comments