തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ധാർമ്മിക യോഗ്യതയില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.
മുഖ്യമന്ത്രി നേരിട്ട് കറൻസി കടത്തിയെന്നത് കേരളത്തിന് നാണക്കേടാണ്. ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചത് മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments