തിരുവനന്തപുരം : പച്ചക്കറി വാഹനത്തിൽ കടത്തിയ 5270 ബീഡി പിടികൂടി.നികുതി വെട്ടിച്ച് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾക്കൊപ്പം ബീഡി കടത്തുകയായിരുന്നു. ആര്യങ്കാവിൽ വച്ചാണ് വാഹനം പിടികൂടിയത്.സംസ്ഥാന അതിർത്തികളിൽ നികുതി വകുപ്പ് സ്ഥാപിച്ച എ.എൻ.പി.ആർ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ച്ച നിരീക്ഷണം നടത്തിയിരുന്നു.
നാല് ബീഡ് കമ്പനികളുടെ 3320 പാക്കറ്റ് ബീഡിയാണ് പിടികൂടിയത്.TN 36 BY 5386 നമമ്പർ വാനിലാണ് ഇവ കടത്തിയതെന്ന് ഉദ്ദ്യേഗസ്ഥർ വ്യക്തമാക്കി.ജിഎസ്ടി നിയമത്തിലെ വകുപ്പ് 130 പ്രകാരം നോട്ടീസ് നൽകി.531200 രൂപ സർക്കാരിലേക്ക് ഈടാക്കി.
സംസ്ഥാന അതിർത്തിയിലെ നികുതി വകുപ്പ് ചെക്ക്പോസ്റ്റുകൾ ജി.എസ്.ടി നിലവിൽ വന്ന 2017 ജൂലൈയിൽ നിർത്തലാക്കിയിരുന്നു.ഇതിനെ തുടർന്ന് അതിർത്തിയിൽ നികുതി വെട്ടിക്കുന്ന പ്രവണത വ്യാപകമാവുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിപ്പ് തടയുന്നതിനായി എ എൻ പി ആർ നിരീക്ഷണ ക്യാമറകൾ സംസ്ഥാനത്തെ ഹൈവേകളിൽ സ്ഥാപിച്ചത്.22 പ്രധാന അന്തർ സംസ്ഥാന ഹൈവേകളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
Comments