കൽപ്പറ്റ: കോളേജ് പരിസരത്ത് കഞ്ചാവുമായി വിൽപ്പനയ്ക്കെത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടിൽ ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ ഇ.കെ സക്കീർ (39) ആണ് പിടിയിലായത്. മുട്ടിൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് സക്കീറിനെ പിടികൂടിയത്.
കോളേജ് പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇയാളിൽ നിന്നും 310 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സെടുത്ത് കോടതിയിൽ ഹാജരാക്കി.
Comments