മുംബൈ: ആരാധകരെ ആവേശത്തിലാക്കുന്ന അടുത്ത വീഡിയോ ഷെയർ ചെയ്ത് ആനന്ദ് മഹീന്ദ്ര. കുറച്ചുനാളായി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്ന പൂവൻകോഴിയുടെ പവർഫുൾ കൂവലും അവസാനം അടിതെറ്റിവീഴുന്നതുമായ രസക്കാഴ്ചയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
In my #SignalWonderbox. I was trying to figure out the moral of this story. 😊 I then thought it would be far more interesting to crowdsource the best lesson to learn from this rooster’s tale. Your inputs please… pic.twitter.com/u1uSx0Doxp
— anand mahindra (@anandmahindra) June 8, 2022
മിനിറ്റുകളോളം നീട്ടികൂവിവിളിക്കുന്ന ഉശിരൻ പൂവൻകോഴി അവസാനം വേച്ചുവേച്ചു അടിതെറ്റി വീഴുന്ന വീഡിയോ കുറേ ദിവസങ്ങളായി സമൂഹമാദ്ധ്യമത്തിലെ രസികൻ ഐറ്റമാണ്. ഈ വീഡിയോയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മേധാവി പങ്കുവെച്ചത്. എന്നും പ്രേരണാ ദായകവും രസകരവുമായ വീഡിയോകൾ പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്ര പൂവൻ കോഴിയുടെ വീഡിയോയ്‌ക്കും ആരാധകരോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്.
‘ഞാൻ ഈ വീഡിയോയ്‌ക്ക് യുക്തമായ ഒരു ഗുണപാഠ വാചകമാണ് തേടുന്നത്. ഈ പൂവന്റെ ശക്തമായ പ്രകടനത്തിന് ജനലക്ഷങ്ങളിൽ നിന്നും മികച്ച ഉത്തരം കിട്ടുമെന്ന് പ്രതീക്ഷി ക്കുന്നു. എല്ലാവരും നിങ്ങളുടെ അഭിപ്രായം ഇട്ടു തരുമല്ലോ’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ഏതായാലും നാലായിരത്തിലേറെ ലൈക്കാണ് വീഡിയോയ്‌ക്കുള്ളത്. നൂറിലേറെപ്പേർ അഭിപ്രായങ്ങളും എഴുതിയിട്ടുണ്ട്. 500 ലേറെ പേർ ട്വീറ്റ് പങ്കുവച്ചിട്ടുമുണ്ട്.
Comments