അബുദാബി: യുഎഇയിൽ പുതിയ മന്ത്രിമാർ അധികാരമേറ്റു. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് മന്ത്രിമാരാണ് അധികാരത്തിലേറ്റത്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് സംഭാവന ചെയ്യാൻ മൂവർക്കും സാധിക്കട്ടെ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു.
മൂന്നു മന്ത്രിമാരും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത് വിദ്യാഭ്യാസ വകുപ്പിൽ അഹ്മദ് ബെൽഹൂൽ അൽ ഫലാസി , പൊതു വിദ്യാഭ്യാസം- അഡ്വാൻസ്ഡ് ആന്റ് ടെക്നോളജിയിൽ സാറാ അൽ അമീരി , പ്രാരംഭ വിദ്യാഭ്യാസത്തിൽ സാറ മുസല്ല എന്നിവരാണ് അധികാരമേറ്റത്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് മൂവർക്കും സാധിക്കട്ടെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസിച്ചു.
രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് തുടർച്ചയായ വികസനത്തിന്റെ ആവശ്യകതയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.
Comments