ന്യൂഡൽഹി: പ്രകോപനപരമായ പരാമർശത്തിന് എഐഎംഐഎം അദ്ധ്യക്ഷൻ അസാദുദ്ദിൻ ഒവൈസിയ്ക്കെതിരെ
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ഇന്നലെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചതിനും പൊതുസമൂഹത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് കേസ്.
‘വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും പൊതു സമാധാനം നിലനിർത്തുന്നതിന് ഹാനികരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു’ എന്ന് ആരോപിക്കപ്പെടുന്ന ചിലർക്കെതിരെ കേസെടുത്തതായി ഡൽഹി പോലീസ് വ്യക്തമാക്കി.
കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഒവൈസി രംഗത്തെത്തി. എഫ്ഐആറിൽ കുറ്റകൃത്യം വ്യക്തമാക്കുന്നില്ലെന്ന് ഒവൈസി ആരോപിച്ചു.പോലീസ് പക്ഷപാതമായാണ് പെരുമാറുന്നതെന്നും ബിജെപിയെ എതിർക്കുന്ന ആളുകളെ പ്രതിയാക്കുകയാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.ട്വിറ്ററിലൂടെയാണ് ഒവൈസി ഡൽഹി പോലീസിനെതിരെ രംഗത്തെത്തിയത്.
Comments