ലക്‌നൗ:സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗത്തിലാണ് മൃഗങ്ങളുടെ വീഡിയോ വൈറൽ ആകാറുള്ളത്. അത്തരത്തിൽ ലോകത്തെയൊന്നാകെ ചിരിപ്പിക്കുന്ന ഒരു ഗൊറില്ലയുടെ വീഡിയോ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. സ്റ്റുപിഡ് സൈക്കിൾ’ എന്ന ക്യാപ്ഷനോടെ ഐഎഫ്എസ് ഓഫീസർ സമ്രാട്ട് ഗൗഡയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Stupid cycle 😡!!!……….😃 pic.twitter.com/hGXZBEGSL7
— Dr.Samrat Gowda IFS (@IfsSamrat) June 8, 2022
സൈക്കിളോടിച്ച് വരുന്ന ഒരു ഗൊറില്ല. മറ്റൊരു ഗൊറില്ല ഇതെല്ലം കണ്ടു അവിടെ ഇരിപ്പുണ്ട്. പെട്ടെന്ന് ബാലൻസ് തെറ്റി സൈക്കിളിനൊപ്പം മറിഞ്ഞു വീഴുന്ന ഗൊറില്ലയെ നമുക്ക് കാണാം. വീണയുടനെ ദേഷ്യം വന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൈക്കിൾ തൂക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിയലാണ് പിന്നെ നടക്കുന്നത്.
ഇതിനോടകം അറുപതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒപ്പം, നിരവധി രസകരമായ കമന്റുകളും വീഡിയോയ്‌ക്ക് വരുന്നുണ്ട്. നമുക്ക് കുറച്ചുകൂടി നല്ല സൈക്കിൾ അവന് വാങ്ങിക്കൊടുക്കാം. അവൻ നല്ലതുപോലെ സൈക്ലിങ് എൻജോയ് ചെയ്യട്ടെ’, മറ്റൊരാൾ കുറിച്ചു. വീഡിയോയിലുള്ളത് ഗൊറില്ലയെ പോലെ വേഷമിട്ട മനുഷ്യനാണെന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.
Comments