കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. കാസർകോട്, പാനൂർ സ്വദേശികളായ രണ്ട് പേരിൽ നിന്നായി 2,716 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒരു കോടി 40 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. അബുദാബിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലായിരുന്നു പ്രതികൾ കണ്ണൂരിലെത്തിയത്.
കണ്ണവം സ്വദേശി മുഹമ്മദ് ആസിഫിൽ നിന്ന് 849 ഗ്രാം സ്വർണവും പുളിനമ്പ്രം സ്വദേശി അബ്ദുൾ റഫീക്കിൽ നിന്ന് 1,867 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് പേരും വ്യത്യസ്ത വിമാനങ്ങളിലായിട്ടാണ് എത്തിയത്.
അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Comments