തിരുവനന്തപുരം: നിർണായക വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെ വേട്ടയാടുന്ന സർക്കാർ നടപടിയ്‌ക്കെതിരെ ബിജെപി നേതാവ് എംടി രമേശ്. ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുന്ന പുതിയ കീഴ്‌വഴക്കമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോപണമുന്നയിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പുതിയ കീഴ് വഴക്കം സൃഷ്ടിക്കുകയാണ് കേരള സർക്കാർ. പിണറായി വിജയനെതിരെ ആരും ആരോപണമുന്നയിക്കാൻ പാടില്ലെന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്. സ്വപ്നക്കെതിരെ കേസ് എടുത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്നത് ബിജെപി അല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളും രാജ്യദ്രോഹ കേസുകളുടെയും അന്വേഷണം അതിവേഗത്തിൽ തീർക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments