തിരുവനന്തപുരം: നയതന്ത്രസ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് വഴി വെച്ചതോടെ മുഖം രക്ഷിക്കാനൊരുങ്ങി സിപിഎം. സ്വപ്നയുടെ വെളിപ്പെടുത്തലിൽ വിശദീകരണത്തിന് ഒരുങ്ങുകയാണ് സിപിഎം. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം വാദം.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള നീക്കമെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാട്.
ഇത് തുറന്നുകാണിക്കാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. പ്രധാനപ്പെട്ട നേതാക്കൾ തന്നെ യോഗങ്ങളിൽ പങ്കെടുക്കും. കോടിയേരി തന്നെ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നാണ് വിവരം.
Comments