കോഴിക്കോട്:തെറ്റായ ദിശയിൽ പ്രവേശിച്ച് സഞ്ചരിക്കാൻ ശ്രമിച്ച കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎൽഎയുടെ വാഹനം തെറ്റായ ദിശയിൽ പ്രവേശിച്ചതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിന് പിന്നാലെ നിർത്തിയിട്ട വാഹനത്തിൽ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎൽഎ പറഞ്ഞിരുന്നത്. എന്നാൽ തെറ്റായ ദിശയിൽ സഞ്ചരിച്ച് അപകടം സംഭവിച്ചിട്ട് കുറ്റം ബസ് ഡ്രൈവറുടെ മേൽ അടിച്ചേൽപ്പിക്കാൻ എംഎൽഎ ശ്രമിക്കുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു.
ഇതിന് പിന്നാലെ എംഎൽഎയുടെ കാർ തെറ്റായ ദിശയിൽ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തായിരുന്നു.
Comments