സിയോള്‍: ആദ്യ വനിത വിദേശകാര്യമന്ത്രിയെ നിയമിച്ച് ഉത്തരകൊറിയ. വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന നയതന്ത്രജ്ഞയും ഗവേഷകയുമായ ചേ സണ്‍ ഹീയാണ് ഈ പദവിയിലെത്തുന്ന ആദ്യ വനിത.
മുന്‍ സൈനിക ഉദ്യോഗസ്ഥന് കൂടിയായ റീ സണ്‍ ഗോണിന് പകരമാണ് നിയമനം. റീ സണ്‍ ഗോണ് ആയിരുന്നു ദക്ഷിണ കൊറിയയുമായുളള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നിരന്തരമായ ആയുധ പരീക്ഷണങ്ങളുടെ പേരില്‍ പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ക്ക് അയവു വരുത്തുകയെന്നതാണ് ചേ സണ്‍ ഹീയുടെ ഏറ്റവും വലിയ വെല്ലുവിളി.
നേരത്തെ അമേരിക്കയുമായി നടന്ന ആണവ സംഭാഷണങ്ങളില്‍ കിം ജോംഗ് ഉന്നിന്റെ വലം കൈയ്യായിരുന്നു ചേ സണ്‍ ഹീ. യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപുമായുളള ചര്‍ച്ചകളില്‍ കിം ജോംഗിനെ അനുഗമിച്ചിരുന്നതും ഇവരായിരുന്നു.
2019 ഫെബ്രുവരിയില്‍ ഹാനോയിയില്‍ ഇരു നേതാക്കളും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയെ നിശിതമായി വിമര്‍ശിച്ച് ഇവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തരകൊറിയയുടെ നിര്‍ദ്ദേശങ്ങള്‍ തളളിയതിലൂടെ യുഎസ് ഒരു സുവര്‍ണാവസരം കളഞ്ഞുകുളിച്ചുവെന്നായിരുന്നു ചേ സണ്‍ ഹീയുടെ വാക്കുകള്‍.
അടുത്തിടെ വീണ്ടും ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയന്‍ ഭരണകൂടത്തെ യുഎസ് ക്ഷണിച്ചെങ്കിലും കിം ജോംഗ് ഉന്‍ ഇതിന് തയ്യാറിയിരുന്നില്ല. ഏഴാമത്തെ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയയും യുഎസും ചേര്‍ന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഇതിനിടയിലാണ് വിദേശകാര്യമന്ത്രിയായി ചേ സണ്‍ ഹീ ചുമതലയേല്‍ക്കുന്നത്.
Comments