തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അധോലോക കേന്ദ്രമായി അധ:പതിപ്പിച്ചുവെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്.
കേരള മുഖ്യമന്ത്രി ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം കടത്തിയെന്നത് ഞെട്ടിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിന് മുഖ്യമന്ത്രി അശ്ലീല പദങ്ങളുടെ നിഘണ്ടു സമ്മാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെയും മകൾ വീണയുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഇരുവരും മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ട്. വീണയുടെ ആസ്തി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇങ്ങനെ ജനവിരുദ്ധനായ മുഖ്യമന്ത്രി ഇന്ത്യയിലില്ല. കേന്ദ്ര ഏജൻസിക്ക് മുൻപിൽ പിണറായി വിയർക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments