ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. വാഗ്ദാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും എത്രയും വേഗം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയാണ് പിന്തുടരുന്നത്. പറയുന്നതെല്ലാം പ്രവർത്തിക്കുന്ന നേതാവാണ് അദ്ദേഹം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞാൽ നടപ്പിലാക്കിയിരിക്കും. ധാമി പറഞ്ഞു.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി മെയ് 27ന് സർക്കാർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായി ആണ് സമിതിയുടെ അദ്ധ്യക്ഷ. സമിതിയുടെ റിപ്പോർട്ട് വരുന്നതിനനുസരിച്ച് ബില്ലിന്റെ കരടിന് രൂപം നൽകുമെന്നും ധാമി പറഞ്ഞു.
Comments