കൊച്ചി : ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികൾ അറസ്റ്റിൽ. അത്താണിയിലുള്ള ലോഡ്ജിൽ നിന്നാണ് പ്രതികളായ തൃശൂർ പട്ടിക്കാട് സ്വദേശികളായ റിയാദ് ഭാര്യ ജോസ്ന മാത്യു എന്നിവർ അറസ്റ്റിലായത്.മുനമ്പം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ വ്യാഴാഴ്ച പുലർച്ചെ ചെറായി ജങ്ഷനിലെ രംഭ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.പ്രതികൾ ഉപയോഗിച്ച കാറും പമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു.
പമ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിലൂടെ പ്രതികളിൽ ഒരാൾ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.പ്രതികളിൽ ഒരാളായ റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ പ്രതിയാണ്.
Comments