ന്യൂഡൽഹി: ടെലിവിഷൻ സംവാദത്തിനിടെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യവ്യാപകമായി മതമൗലികവാദികൾ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് വിശ്വ ഹിന്ദു പരിഷത്ത്. ചില ജിഹാദി സംഘടനകൾ മുസ്ലീങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും ശരീഅത്ത് നിയമങ്ങളല്ലെന്നും ഇക്കൂട്ടർ മനസ്സിലാക്കണമെന്ന് വിഎച്ച്പി മേധാവി അലോക് കുമാർ വ്യക്തമാക്കി.
അക്രമികൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം അക്രമികൾ നിരവധി സാധാരണക്കാരെ ആക്രമിക്കുകയും രാജ്യത്തുടനീളം ആക്രമണം അഴിച്ചു വിടുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് ഈ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. അലോക് കുമാർ പറഞ്ഞു.
നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായവരിൽ നിന്നും തക്കതായ പിഴ ഈടാക്കണം. ആരാണ് കുറ്റവാളിയെന്ന് തീരുമാനിക്കാൻ ഇന്ത്യയിൽ ആൾക്കൂട്ടത്തിന് അധികാരമില്ല. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളണമെന്നും വി എച്ച് പി വ്യക്തമാക്കി.
Comments