കൊല്‍ക്കത്ത:കനത്ത ചൂടില്‍ രണ്ട് പേര് മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇരുവര്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുണ്ട്. ഇവര്‍ ദാണ്ഡ മഹോല്‍സവത്തിന്റെ ഭാഗമായി നടന്ന മേളയില്‍ പങ്കെടുത്തവരാണ്.125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 ആം നൂറ്റാണ്ടിലെ ഇന്‍ഡ്യന്‍ സന്ന്യാസി ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സ്മരണാര്‍ത്ഥമാണ് മേള സംഘടിപ്പിച്ചത്. സംഭവശേഷം മേള നിര്‍ത്തിവെച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
ബരാക്പൂര്‍ പോലീസ് കമ്മീഷണര്‍ മനോജ് വര്‍മ, ലോക്കല്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗങ്ങള്‍, ലോക്സഭാംഗം സൗഗതാ റോയ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. ”കൊറോണ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി മേള നടത്തിയിരുന്നില്ല,ഞായറാഴ്ച വന്‍ ജനത്തിരക്കായിരുന്നു”പാനിഘട്ട് നിയമസഭാംഗം നിര്‍മല്‍ ഘോഷ് അറിയിച്ചു.
ചൂടിലും ഈര്‍പ്പത്തിലും മരിച്ചവരുടെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ വളരെ അസ്വസ്തയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം, ഭക്തര്‍ക്ക് ഐക്യദാര്‍ഢ്യം’ ട്വിറ്ററില്‍ കുറിച്ചു.
മേളയില്‍ പോലീസിനെ വിന്യസിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംന്ദര് ചോദിച്ചു.വിശ്വാസയോഗ്യമല്ലാത്ത പ്രസ്താവനകളാണ് സുകാന്ത നടത്തുന്നതെന്ന് ടിഎംസി ജനറല്‍ സെക്രട്ടറി ആരോപിച്ചു. പോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തിയെങ്കിലും മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
Comments