കോട്ടയം : വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ഷോപ്പ് ഉടമ മരിച്ചു.ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.മാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി മാങ്ങ പറിക്കുകയായിരുന്നു പുരുഷോത്തമൻ. ഇതിനിടെ മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിൽ തോട്ടി തട്ടിയതോടെ ഇയാൾ ഷോക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു.
വൈദ്യുതി ലൈനിൽനിന്ന് തീയാളുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.ഒരു മണിക്കൂറോളം പുളിമരത്തിൽ തങ്ങിയിരുന്ന മൃതദേഹം അഗ്നിശമനസേനയും പോലീസും ചേർന്ന് തഴെ ഇറക്കുകയായിരുന്നു.
Comments