കണ്ണൂർ : വിമാനത്തിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നടപടിയെടുത്ത് എയർ ഇന്ത്യ. വിമാനത്തിൽ ഉണ്ടായിരുന്ന നാല് ക്യാബിൻ ക്രൂ ജീവനക്കാരെയും അന്വേഷണ വിധേയമായി ഫ്ലയിങ് ചുമതലയിൽ നിന്നു മാറ്റി. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുകയും അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും ചെയ്യുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ജൂൺ അഞ്ചിന് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ചായിരുന്നു സംഭവം. 15 വയസുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് എയർക്രൂവായ മുംബൈ സ്വദേശി പ്രസാദിനെതിരെ ആയിരുന്നു പരാതി. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കണ്ണൂർ എയർപോർട്ട് പോലീസ് പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു. തുടർന്നാണ് വിമാന കമ്പനിയുടെ നടപടി.
Comments