ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൂട് കനക്കുന്നു. 25 ദിവസത്തിലധികമായി താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് . പത്തു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
2012 ല്‍ 30 ദിവസത്തിലധികം താപനില 42 ഡിഗ്രിക്ക് മുകളിൽ എത്തിയിരുന്നു. 2020 ല്‍ ആകട്ടെ 3 ദിവസവും 2021 ല്‍ 6 ദിവസവും കനത്ത ചൂട് ലഭിച്ചിരുന്നു.
ഈ വര്‍ഷം വേനല്‍ നേരത്തെയെത്തിയത് രാജ്യത്തിന്റെ പല ഭാഗത്തും ഉഷ്ണ തരംഗം അനുഭവപ്പെടാന്‍ കാരണമായി. മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് വരള്‍ച്ച കൂടുതലായി അനുഭവപ്പെട്ടത്. മെയ് പകുതിയോടെ ആറു ഉഷ്ണ തരംഗം ഉണ്ടായി. നഗരത്തിന്റെ പലഭാഗത്തും താപനില 49 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയിരുന്നു. പടിഞ്ഞാറന്‍ കാറ്റിന്റെ അഭാവത്തിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുന്നത്.
Comments